തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബന്ധുവായ യുവാവ് അറസ്റ്റിൽ. കണ്ണൂർ പടിയൂർ നരന്‍റെവിട വീട്ടിൽ ഫാജിസിയാണ്(41) അറസ്റ്റിലായത്. കഴിഞ്ഞ മാർച്ച് 31 നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് കുട്ടിക്കു നേരെ ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. അടുത്ത ദിവസം കുട്ടി ബന്ധുവിനോട് വിവരം പറഞ്ഞതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. തുടർന്ന് യുവാവിനെതിരെ പരാതി നൽകുകയായിരുന്നു.