Timely news thodupuzha

logo

സ­​ജി മ­​ഞ്ഞ­​ക്ക­​ട­​മ്പി­​ലി­​ന്‍റെ രാ­​ജി­; മു​ന്ന­​ണി പ്ര­​വ­​ര്‍­​ത്ത­​ക­​രി​ല്‍ ആ­​ശ­​യ­​ക്കു­​ഴ­​പ്പ­​മു­​ണ്ടാ­​ക്കി­​; പി.​ ജെ. ​ജോ­​സ­​ഫി​നെ അ­​തൃ­​പ്­​തി അ­​റി­​യി­​ച്ച് കോ​ണ്‍­​ഗ്ര­​സ് നേ­​തൃ​ത്വം

കോ​ട്ട​യം: സ­​ജി മ­​ഞ്ഞ­​ക്ക­​ട­​മ്പി­​ലി­​ന്‍റെ രാ­​ജി­​യി​ല്‍ കോ​ണ്‍­​ഗ്ര­​സ് നേ­​തൃ­​ത്വ­​ത്തി­​ന് ക­​ടു­​ത്ത അ­​തൃ­​പ്­​തി. സ­​ജി­​യു­​ടെ രാ­​ജി മു​ന്ന­​ണി പ്ര­​വ­​ര്‍­​ത്ത­​ക­​രി​ല്‍ ആ­​ശ­​യ­​ക്കു­​ഴ­​പ്പ­​മു­​ണ്ടാ­​ക്കി­​യെ­​ന്നാ­​ണ് കോ​ണ്‍­​ഗ്ര­​സി­​ന്‍റെ വി­​ല­​യി­​രു­​ത്ത​ല്‍. സം­​ഭ­​വ­​ത്തി​ല്‍ കോ​ണ്‍­​ഗ്ര­​സ് നേ­​തൃ​ത്വം പി.​ജെ.​ജോ­​സ­​ഫി­​നെ നേ­​രി­​ട്ട് അ­​തൃ­​പ്­​തി അ­​റി­​യി​ച്ചു.

പ​റ­​ഞ്ഞു തീ​ര്‍­​ക്കാ­​മാ­​യി­​രു­​ന്ന പ്ര­​ശ്‌­​നം പാ​ര്‍­​ട്ടി നേ­​തൃ​ത്വം വ­​ഷ­​ളാ­​ക്കി­​യെ­​ന്നാ­​ണ് വി­​മ­​ര്‍­​ശ­​നം. സ­​ജി പാ​ര്‍­​ട്ടി വി­​ട്ട് പു­​റ​ത്തു­​പോ­​കു­​ന്ന സാ­​ഹ­​ച​ര്യം ഒ­​ഴി­​വാ­​ക്കു­​ന്ന­​തി​ല്‍ കേരള കോണഅ്ഗ്രസിന് വീ­​ഴ്­​ച­​യു­​ണ്ടാ­​യി. മു­​ന്ന­​ണി­​യു­​ടെ വി­​ജ­​യ­​സാ­​ധ്യ​ത­​യെ ബാ­​ധി­​ക്കാ­​തെ ത­​ന്നെ പ്ര­​ശ്‌­​നം പ­​രി­​ഹ­​രി­​ക്കാ­​നും കോ​ണ്‍­​ഗ്ര­​സ് നി​ര്‍­​ദേ­​ശം ന​ല്‍​കി.

ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ന്‍റെ ര​ണ്ട് അ​പ​ര​ന്മാ​രു​ടെ പ​ത്രി​ക കൂ​ടി ത​ള്ളി​യ​തോ​ടെ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണെ​ന്നാ​യി​രു​ന്നു മു​ന്ന​ണി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ .ഇ​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി യു­​ഡി­​എ­​ഫ് കോ­​ട്ട­​യം ജി​ല്ലാ ചെ­​യ​ര്‍­​മാ​ന്‍ സ­​ജി മ­​ഞ്ഞ­​ക്ക­​ട­­​ന്പി​ൽ സ്ഥാ­​നം രാ­​ജി­​വ­​ച്ച​ത്.

കേ­​ര​ള കോ​ണ്‍­​ഗ്ര­​സ് ജി​ല്ലാ പ്ര­​സി­​ഡ​ന്‍റ് സ്ഥാ­​ന​വും രാ​ജി​വ​ച്ചി​രു​ന്നു. തെ­​ര­​ഞ്ഞെ­​ടു­​പ്പ് പ്ര­​വ​ര്‍­​ത്ത­​ന­​ങ്ങ­​ളി​ല്‍­​നി­​ന്ന് മോ​ന്‍­​സ് ജോ​സ­​ഫ് എം​എ​ല്‍­​എ ത­​ന്നെ ബോ­​ധ­​പൂ​ര്‍­​വം മാ­​റ്റി­​നി​ര്‍­​ത്തു­​ക­​യാ­​ണെ­​ന്ന പ​രാ​തി ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു രാ​ജി. എ​ന്നാ​ൽ സ​ജി ഉ​ന്ന​യി​ച്ച പ്ര​ശ്ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​വു​ണ്ടാ​യി​ട്ടും കേ​ര​ള കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഇ​ത് ഗൗ​ര​വ​മാ​യെ​ടു​ത്തി​ല്ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

Leave a Comment

Your email address will not be published. Required fields are marked *