കോഴിക്കോട്: നിപ ഭീതിയുടെ പ്രതിസന്ധികാലഘട്ടത്തിൽ സ്വന്തം ജീവൻ മറന്നും കാവലിരുന്ന നമ്മുടെ നേതാവാണ് വടകര സ്ഥാനാർഥി കെ.കെ ശെെലജയെന്നും അത് മറന്നുകൊണ്ട് സംസാരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും സാമൂഹിക നേതാവും അന്വേഷിയുടെ പ്രസിഡന്റുമായ കെ അജിത.
ധെെര്യമായി മുന്നോട്ടു പോകൂ പ്രിയ ഷെെലജ ടീച്ചറെന്നും എഫ്.ബി പോസ്റ്റിൽ പറഞ്ഞു. കെ കെ ഷെെലജക്കെതിരെ യുഡിഎഫ് നടത്തുന്ന സെെബർ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് അജിത പോസ്റ്റ് ഇട്ടത്.
പോസ്റ്റ് ഇങ്ങനെ: ഷെെലജ ടീച്ചർ നാടിന്റെ കേരളത്തിന്റെ സ്ത്രീകളുടെ അഭിമാനമാണ്. ടീച്ചർ ഈ നാടിന്റെ പ്രതിസന്ധിഘട്ടത്തിൽ (നിപ ഭീതി ആർക്കും മറക്കാറായിട്ടില്ലല്ലോ) സ്വന്തം ജീവൻ മറന്നും കാവലിരുന്ന നമ്മുടെ നേതാവാണ്. അത് മറന്നുകൊണ്ട് സംസാരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. ധെെര്യമായി മുന്നോട്ടുപോകൂ പ്രിയ ഷെെലജ ടീച്ചർ.