Timely news thodupuzha

logo

കൊച്ചിയിൽ നിന്ന് യു.എ.ഇയിലേക്കുള്ള 3 വിമാന സർവീസുകൾ റദ്ദാക്കി

കൊച്ചി: യു.എ.ഇയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിൽ നിന്ന് യു.എ.ഇയിലേക്കുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി. ദുബായിൽ നിന്നും തിരിച്ചുള്ള സർവീസുകളും തൽക്കാലം നിർത്തി വച്ചിരിക്കുകയാണ്.

കനത്ത മഴയെത്തുടർന്ന് ഇന്നലെ ദുബായ് വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റു വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടിരുന്നു. 17 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു.

കൊച്ചിയിൽ നിന്നും ദോഹയിലേക്കുള്ള വിമാനവും റദ്ദാക്കിയവയുടെ പട്ടികയിലുണ്ട്. ഫ്‌ളൈ ദുബായിയുടെയും എമിറേറ്റ്‌സിന്റെയും ഇന്‍ഡിഗോയുടെയും വിമാനങ്ങളാണ് റദ്ദാക്കിയത്.

കനത്ത മഴയെ തുടർന്ന് യു.എ.ഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പടെ മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം.

സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. സ്വകാര്യ മേഖലയിലും ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. വിദ്യാലയങ്ങൾക്ക് അവധിയാണ്.

Leave a Comment

Your email address will not be published. Required fields are marked *