കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് മുൻ സി.ഐ സൈജുവിനെയാണ് എറണാകുളം അംബദ്കർ സ്റ്റേഡിയത്തിന് സമീപമുളള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വനിത ഡോക്ടറെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് സൈജു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. ഇയാളുടെ ജാമ്യം ഇന്നലെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
2019ൽ മലയിൻകീഴ് സ്റ്റേഷനിൽ എസ്.എച്ച്.ഒ ആയിരുന്നപ്പോൾ പരാതി നൽകാനെത്തിയ വനിതാ ഡോക്ടറുമായി അടുപ്പത്തിലാകുകയായിരുന്നു.
വിവാഹ വാഗ്ദാനം നൽകി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും വധ ഭീഷണി മുഴക്കിയെന്നുമായിരുന്നു വനിതാ ഡോക്ടറുടെ പരാതി.