പാലക്കാട്: പാലക്കാട് – പൊള്ളാച്ചി ലൈനിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡബിൾ ഡക്കർ ട്രെയിൻ ബുധനാഴ്ച ട്രയൽ റൺ നടത്തും. നിലവിൽ ബാംഗ്ലൂർ കോയമ്പത്തൂർ സർവ്വീസ് നടത്തുന്ന ഡബ്ബിൾ ഡക്കർ ട്രെയിനാണ് കോയമ്പത്തൂർ നിന്നും പൊള്ളാച്ചി വഴി പാലക്കാട് ജംഗ്ഷനിലേക്ക് ട്രയൽ റൺ നടത്തുന്നത്.
ട്രെയിൻ പാലക്കാട്ടേക്ക് കൂടി നീട്ടുന്നതിന്റെ ഭാഗമായാണ് ട്രയൽ റൺ. റെയിൽവേയുടെ ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിൾ ഡക്കർ എ.സി ചെയർ കാർ തീവണ്ടിയാണ് ട്രയൽ റൺ നടത്തുന്നത്.
ഉദയ് എക്സ്പ്രസ് കോയമ്പത്തൂർ മുതൽ ബംഗളൂരു വരെ 432 കിലോമീറ്റർ ദൂരമാണ് സർവീസ് നടത്തുന്നത്. രാവിലെ എട്ടിന് കോയമ്പത്തൂർ നിന്ന് പുറപ്പെടുന്ന ട്രെയിൻ 11.05ന് പാലക്കാട്ടെത്തും. ട്രാക്കും പ്ലാറ്റ്ഫോമും ഡബിൾ ഡെക്കറിനു യോജ്യമാണോയെന്നും സുരക്ഷിതത്വവും പരിശോധിക്കും.
ട്രയൽ റൺ സമയക്രമം – രാവിലെ 08.00 കോയമ്പത്തൂർ, 08.15 പോത്തന്നൂർ, 08.35 കാണിത്ത് കടവ്, 09.00 to 09.25 പൊള്ളാച്ചി ,09.45 മീനാക്ഷീപുരം, 10.00 മുതലമട, 10.15 കൊല്ലങ്കോട്, 10.30പുതുനഗരം, 10.45 പാലക്കാട് ടൗൺ, 11.05 പാലക്കാട് ജംഗഷൻ, തിരിച്ച് 11.55 പാലക്കാട് ജംഗഷൻ, 11.50 ടൗൺ, 12.05 പുതുനഗരം, 12.20 കൊല്ലങ്കോട്, 12.35 മുതലമട, 12.50 മീനാക്ഷീപുരം, 13.00 to 13.35 പൊള്ളാച്ചി, 14.00 കിണത്ത് കടവ്, 14.20പോത്തന്നൂർ, 14.40 കോയമ്പത്തൂർ.