തൊടുപുഴ: നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി തൊടുപുഴ, ഇടുക്കി മണ്ഡലങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ മങ്ങാട്ടുകവലയിൽ സംഘടിപ്പിച്ചു. നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി മെമ്പർ മുനീർ മൗലവി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ മുഹമ്മദ് ശരീഫ് മങ്ങാട്ടുകവല യോഗം ഉദ്ഘാടനം ചെയ്തു.
2024 പാർലമെന്റ് തിരഞ്ഞെടുപ്പിൽ വർഗീയ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുന്നതിന് വേണ്ടി എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ഇടുക്കി പാർലമെന്റ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന്റെ വിജയത്തിനായി 51 കമ്മിറ്റി രൂപം നൽകി പ്രവർത്തനം ആരംഭിച്ചു.
ഇടുക്കി ജില്ലാ പ്രസിഡന്റ് യൂസഫ് കളപ്പുര, എം.എൻ സലീം, കരീം അണ്ണൻ എന്നിവർ സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ നാസർ കുമ്മൻകല്ല്, അബ്ബാസ് ഇടുക്കി, മണ്ഡലം പ്രസിഡന്റ് സിബി പാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.