ഇടുക്കി: നാഷണൽ ലീഗ് പീരുമേട് മണ്ഡലം കമ്മിറ്റി വണ്ടിപ്പെരിയാറിൽ നടന്നു മണ്ഡലം പ്രസിഡണ്ട് നിസാം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നവാസ് എൻ വണ്ടിപ്പെരിയാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സീനിയർ കമ്മിറ്റി അംഗം കാഞ്ഞാർ മുനീർ മൗലവി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഷമീർ റാവുത്തർ, മുഹമ്മദ് ജിന്ന മണ്ഡലം ട്രഷറർ, അലിയാർ റാവുത്തർ, സെൽവം, നാസർ, ജ മാൽ തുടങ്ങിയവർ പങ്കെടുത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി 61 അംഗ കമ്മറ്റി രൂപം നൽകി സ്ക്കോട് വർക്ക് ആരംഭിച്ചു.