കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജക്കെതിരായ സൈബർ അധിക്ഷേപത്തിൽ സ്വമേധയാ കേസെടുത്ത് സൈബർ പൊലീസ്.
കോഴിക്കോട് റൂറൽ സൈബർ പൊലീസാണ് സ്വമേധയാ കേസെടുത്തത്. വിനിൽ കുമാറെന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്.
കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി. വോട്ടർമാർക്കിടയിൽ സ്ഥാനാർത്ഥിയെ കുറിച്ച് അവമതിപ്പുണ്ടാക്കിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി കെ.കെ ശൈലജക്കെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്.