ഇടമലക്കുടി: സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത് 1844 വോട്ടര്‍മാര്‍. 85 വയസ്സിന് മുകളില്‍ പ്രായമുള്ള 10 വോട്ടര്‍മാരും ഇതിലുള്‍പ്പെടുന്നുണ്ട് . ഇവരിൽ ഭൂരിഭാഗവും വീട്ടിൽ വോട്ട് ചെയ്ത് കഴിഞ്ഞു ഇവർ.
ഇടമലക്കുടി ട്രൈബല്‍ സ്‌കൂള്‍, മുളകുത്തറക്കുടി കമ്മ്യൂണിറ്റി ഹാള്‍ , പറപ്പയാര്‍ക്കുടി ഇ.ഡി.സി സെന്റര്‍ എന്നിങ്ങനെ മൂന്നു ബൂത്തുകളാണിവിടെയുള്ളത്.
ഇടമലക്കുടിയില്‍ 516 പുരുഷ വോട്ടര്‍മാരും 525 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 1041 വോട്ടര്‍മാരാണുള്ളത്. 85 വയസ്സിന് മുകളില്‍ പ്രായമുള്ള നാല് പേരാണുള്ളത്. മുളകുത്തറക്കുടിയില്‍ 261 പുരുഷ വോട്ടര്‍മാരും 246 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 507 വോട്ടര്‍മാരാണുള്ളത്. 85 വയസ്സിന് മുകളില്‍ പ്രായമുള്ള നാല് പേരാണുള്ളത്. പറപ്പയാര്‍ക്കുടിയില്‍ 156 പുരുഷ വോട്ടര്‍മാരും 140 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 296 വോട്ടര്‍മാരാണുള്ളത്. 85 വയസ്സിന് മുകളില്‍ പ്രായമുള്ള രണ്ടു പേരാണുള്ളത്.