ബാംഗ്ലൂർ: കഴിഞ്ഞ ദശകത്തിൽ കണ്ട വിദ്വേഷവും വിഭജന രാഷ്ട്രീയവും മാറാൻ വേണ്ടിയാണ് താൻ വോട്ട് ചെയ്തതെന്ന് നടൻ പ്രകാശ് രാജ്. ബെംഗളുരുവിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എൻ്റെ വോട്ട് എൻ്റെ അവകാശമാണ്. എന്നെ ആര് പ്രതിനിധീകരണക്കണമെന്നും പാർലമെൻ്റിൽ ആര് എൻ്റെ ശബ്ദമാവണമെന്നുമുള്ള എൻ്റെ അവകാശം. നിങ്ങൾ വിശ്വസിക്കുന്ന ഒരു സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. ഞാൻ വിശ്വസിക്കുന്ന സ്ഥാനാർഥിക്ക് ഞാൻ വോട്ട് ചെയ്തു. കഴിഞ്ഞ ദശകത്തിൽ നാം കണ്ട വിദ്വേഷവും വിഭജന രാഷ്ട്രീയവും മാറാൻ കൊണ്ടുവന്ന പ്രകടനപത്രികയ്ക്കും മാറ്റത്തിനുമാണ് ഞാൻ വോട്ട് ചെയ്തതെന്നും പ്രകാശ് രാജ് പറഞ്ഞു.
എല്ലാവരും തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തണമെന്നും പ്രകാശ് രാജ് അഭ്യർത്ഥിച്ചു. ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.