Timely news thodupuzha

logo

വാഴക്കുളം സെന്റ് ജോർജ്ജ് ഹോസ്പിറ്റൽ പെയ്ൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി രജത ജൂബിലി ആഘോഷം മെയ് അഞ്ചിന്

വാഴക്കുളം: സെന്റ് ജോർജ്ജ് ഹോസ്പിറ്റൽ പെയ്ൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷം മെയ് അഞ്ചിന് വാഴക്കുളം സെന്റ് ജോർജ്ജ് ഫൊറോന പള്ളി മിനി പാരിഷ് ഹാളിൽ വച്ച് നടക്കും. കോതമം​ഗലം രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടകത്തിൽ രാജത ജൂബിലിയുടെ ഉദ്​ഘാടനം നിർവ്വഹിക്കും.

വാഴക്കുളം സെൻ്റ് ജോർജ്ജ് ആശുപത്രിയോട് അനുബന്ധിച്ച് പ്രവത്തിക്കുന്ന പെയ്‌ൻ ആൻ്റ് പാലിയേറ്റീവ്’ കെയർ സൊസൈറ്റി ചാരിറ്റബിൾ സൊസൈറ്റീസ് ആക്‌ട് പ്രകാരം രജിസ്റ്റർ ചെയ്‌ത്‌ പ്രവർത്തിക്കുന്ന ഒരു സംരംഭമാണ്.

ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ ബാധിച്ചവർക്ക് അവരുടെ വേദനയിൽ ആശ്വാസം നൽകുകയും, അവരുടെയും, കുടുംബാംഗങ്ങളുടെയും മാനസിക സംഘർഷത്തിന് അയവു വരുത്തുകയും ചെയ്യുകയെന്ന പ്രവർത്തന പദ്ധതിയിലാണ് സൊസൈറ്റി ഏർപ്പെട്ടിരിക്കുന്നത്. എല്ലാവിധ ബുദ്ധിമുട്ടുകളിൽ നിന്നും ആശ്വാസം നൽകി മരണം വരെ ചൈതന്യ പൂർണ്ണമായ ഒരു ജീവിതം നൽകുന്ന ‘പുതപ്പായി’ പ്രവർത്തിക്കുക എന്നതാണ് പാലിയേറ്റീവ് ചികിത്സകൊണ്ട് ഉദ്ദേശിക്കുന്നത്. പാലിയേറ്റീവ് ചികിത്സ ഒരാളെക്കൊണ്ട് മാത്രം സാധിക്കുന്ന കാര്യമല്ല. ഡോക്‌ടർമാർ, നേഴ്‌സ്‌മാർ, വോളണ്ടിയേഴ്‌സ് എല്ലാവരും ഒരുമിച്ചു പ്രവർത്തിച്ചെങ്കിലേ പാലി യേറ്റീവ് ചികിത്സ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ.

1999 ജൂലൈ 10ആം തീയതി മുൻ മൂവാറ്റുപുഴ നിർമ്മലാ കോളേജ് പ്രിൻസിപ്പൽ ബഹു. മാത്യു തൊട്ടിയിൽ അച്ചൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് അന്ന് കേരളാ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റീസ് ഡി. ശ്രീദേവിയാണ് ഈ സൊസൈറ്റിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. മദ്ധ്യ കേരളത്തിലെ തന്നെ ആദ്യത്തെ ഈ പെയ്‌ൻ ആൻ്റ് പാലിയേറ്റീവ് കെയർ സെൻററിൻ്റെ രജത ജൂബിലി വർഷമാണിത്. 1998 നവംബറിൽ കോഴിക്കോട് വച്ച് നടന്ന പാലിയേറ്റീവ് കെയറിൻ്റെ ഒരു അന്തർദേശീയ കോൺഫ റൻസിൽ പങ്കെടുത്ത വാഴക്കുളം സെൻ്റ് ജോർജ്ജ് ആശുപത്രിയിലെ അനസ്റ്റെറ്റിസ്റ്റ് ഡോ. കെ.എസ് ലാൽ ഇതു സംബന്ധിച്ച വിവരങ്ങൾ ഹോസ്‌പിറ്റലിലെ ഫിസിഷ്യൻ ആയിരുന്ന ഡോ. മോഹൻ വറുഗീസുമായി പങ്കു വെക്കുകയും അതേ തുടർന്ന് ഇരുവരുടെയും വലിയ താത്പര്യപ്രകാരം വാഴക്കുളം പി.പി.സി.എസിന് തുടക്കമിടുകയും ചെയ്തു‌.

അർഹരായ എല്ലാവർക്കും സൗജന്യ സ്വാന്തന ചികിത്സയെന്ന മനുഷ്യത്വ പൂർണ്ണമായ വലിയ ആശയമാ യിരുന്നു ഇതിനവരെ പ്രേരിപ്പിച്ചത്. 6 മുറികൾ ഉൾപ്പെടെ ഒരു വാർഡ് പൂർണ്ണ മായും സൗജന്യമായി വിട്ടു നൽകിക്കൊണ്ട് ഹോസ്‌പിറ്റൽ മാനേജ്‌മെന്റും ഈ സദുദ്യമത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. അക്കാലത്ത് സൊസൈറ്റിയുടെ പ്രധാന ചാലകശക്തിയായി പ്രവർത്തിച്ച കോതമംഗലം രൂപതാ വികാരി ജനറാൾ ഫാ. തോമസ് മലേക്കുടിയെയും ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേറ്റർ ആയിരുന്ന സി. ജെസ്സ എം.എസ്.ജെ, പി.പി.സി.എസ് സെക്രട്ടറി സി. എയ്മി എം.എസ്.ജെയേയും ഈയവസരത്തിൽ പ്രത്യേകമായി ഓർമ്മിക്കുന്നുവെന്ന് മാനേജ്മെന്റ് പറഞ്ഞു.‌

ആദ്യ 23 വർഷക്കാലം സ്ഥാപനത്തിന്റെ പ്രസിഡന്റായിരുന്ന പ്രൊഫ. ജോർജ്ജ് ജയിംസ് കല്ലുങ്കൽ സ്തുത്യർഹമായ സേവനം ആണ് കാഴ്ചവെച്ചത്.

മുൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ കുരിയൻ എം.ജെ മരങ്ങാട്ട്, അഡ്വ: ജോളി ജയിംസ് എന്നിവരായിരുന്നു ആദ്യത്തെ ഭരണ സമിതി അംഗങ്ങൾ ഇതിനിടയിൽ ഡോ. കെ.എസ് ലാൽ ഇംഗ്ലണ്ടിൽ പാലിയേറ്റീവ് കെയർ സംബന്ധമായ വിഷയങ്ങളിൽ പരിശീലനം നേടുകയും സെൻ്ററിൻറെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് 2010 വരെയുള്ള കാലഘട്ടത്തിൽ അനേകായിരങ്ങളുടെ മാറാത്ത വേദനയും തോരാത്ത കണ്ണുനീരും ഡോ. ലാൽ തന്റെ അനിതര സാധാരണമായ ആശ്വാസ മന്ത്രങ്ങളാൽ ആവാഹിച്ച് എടുത്തു. ഡോ. ലാൽ ഇവിടെ നിന്നും ജോലി സംബന്ധമായി വിദേശത്ത് പോയ അവസരത്തിൽ ഡോ. മാത്യൂസ് നമ്പേലിൽ കടന്നുവന്നു.

കരുണാർദ്രമായ മനസോടെ സഹജീവികളുടെ യാതനകളും വേദനകളും കുറക്കാനുള്ള മഹത്തായ യത്നത്തിൽ അന്നുമുതലിന്നുവരെ യാതൊരു പ്രതിഫലേച്ഛയും ഇല്ലാതെ ഡോ. മാത്യൂസ് വഹിക്കുന്ന നിസ്‌തുലമായ പങ്കാണ് ഇന്നിപ്പോൾ പി.പി.സിയെ മുൻപോട്ടു നയിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡികെയർ ആന്റ് റിസർച്ചെന്ന പേരിൽ ഒരു റിസർച്ച് സെൻ്റർ ഇതോടനുബന്ധിച്ച് തുടങ്ങണമെന്ന വലിയ ആഗ്രഹം ദീർഘനാൾ ഫാ. തോമസ് മലേക്കുടിക്കുണ്ടായിരുന്നു. പക്ഷേ താങ്ങാനാവാത്ത സാമ്പത്തിക ചെലവുകൾ മൂലം ആ സ്വപ്നം ഇന്നും പൂർത്തീകരിക്കാനാവാതെ അവശേഷിക്കുകയാണ്.

മുൻപ് സൂചിപ്പിച്ചപോലെ അർഹരായ എല്ലവർക്കും തികച്ചും സൗജ ന്യമായാണ് ഇവിടെ ശുശ്രൂഷകൾ നൽകുന്നത്. പ്രതിമാസം ശരാശരി ഒരു ലക്ഷം രൂപയിലധികം ഈയിനത്തിൽ ചെലവു വരുന്നുണ്ട്. കരുണ വറ്റാത്ത ആർദ്രമനസ്സുകളുടെ സഹായ സഹകരണം ഒന്നു കൊണ്ടുമാത്രമാണ് ഒരു പരിധിവരെയെങ്കിലും ഈ ചെലവുകൾ വഹിക്കാൻ കഴിയുന്നത്. നിത്യ നിദാന ചെലവുകൾ വഹിക്കാൻ വലിയ പ്രയാസമാണ്.

കടകളിലും സ്ഥാപനങ്ങളിലും വച്ചിട്ടുള്ള കളക്ഷൻ ബോക്‌സുകൾ, സുമനസുകൾ നൽകുന്ന സംഭാവനകൾ, സെൻ്റ് ജോർജ്ജ് ആശുപത്രിയിൽ നിന്നും സൗജ ന്യമായി വിട്ടു നൽകിയിട്ടുള്ള മുറികൾ, യാതൊരു പ്രതിഫലവും പറ്റാതെ ഇവിടെ സേവനം ചെയ്യുന്ന ഡോ. മാത്യൂസ് നമ്പേലിൽ എന്നിവയെല്ലാം മൂല മാണ് ഇന്ന് പി.പി.സി.എസ് മുന്നോട്ടു പോകുന്നത്.

എങ്കിലും വർദ്ധിച്ചു വരുന്ന ചെലവുകൾ നമ്മുടെ മുന്നിൽ ഒരു വെല്ലുവിളിയായി അവശേഷിക്കുന്നു. അപ്പോഴെല്ലാം ദൈവ പരിപാലനയുടെ കരങ്ങൾ വ്യക്തികളിലൂടെയും സ്ഥാപനങ്ങളിലൂടെയും സന്നദ്ധ സംഘടനകളിലൂടെയും ഈ സംരംഭത്തെ കാത്തു സൂക്ഷിക്കുന്നത് സ്ഥാപനത്തിന്റെ നടത്തിപ്പുകാരാണ്.

ഫാ. മലേക്കുടിക്കു ശേഷം ഹോസ്‌പിറ്റൽ ഡയറക്‌ടർമാരായ ഫാ. പോൾ നെടുമ്പുറം, ഫാ. കുര്യാക്കോസ് കൊടകല്ലിൽ, ഫാ. ജോസഫ് കഴികണ്ണിയിൽ എന്നിവ നൽകിയതും നൽകി കൊണ്ടിരിക്കുന്നതുമായ മാർഗ്ഗ നിർദ്ദേശങ്ങൾ സ്ഥാപനതതിന്റെ നിലനിൽപ്പ് കാത്തു സൂക്ഷിക്കുന്നു.

അനേക വർഷകാലം ഓഫീസ് സെക്രട്ടറി യായി സ്തുത്യർഹമായി സേവനമനുഷ്‌ഠിച്ച റോയിച്ചൻ മാത്യു ആരോഗ്യ പരമായ കാരണങ്ങളാൽ വിരമിച്ചു. ഇപ്പോൾ ഓഫീസ് സെക്രട്ടറി ഷിബു അഗസ്റ്റിൻ ആണ്.

പ്രൊഫ. ജോർജ്ജ് ജയിംസിന് ശേഷം കെ.എസ്.ഇ.ബി റിട്ട. ചീഫ് എഞ്ചിനീയർ ബേബി ജോൺ മഞ്ചേരിൽ പ്രസിഡന്റായുള്ള ഭരണ സമിതിയാണ് കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇവിടുത്തെ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നത്.

സെക്രട്ടറിയായി സി. ജെയ് റോസും, നേഴ്സിംഗ് സ്റ്റാഫ് ആയി സി.ഡി. ലീലാമ്മ, ജെയ്‌സി ജോസ് എന്നിവരും സേവനമനുഷ്‌ഠിക്കുന്നു. പി.പി.സി.എസിന്റെ ആദ്യകാല പ്രവർത്തനങ്ങൾക്ക് മുൻനിരയിലുണ്ടായിരുന്ന പ്രൊഫ. ജോസഫ് പഞ്ഞിക്കാരൻ, മേരി ജോർജ്ജ് ചെറുപറമ്പിൽ, റവ. സി. ഓസിയ സി.എം.സി, ചാക്കോച്ചൻ വെട്ടിയാങ്കൽ, സാലി മാണിക്കനാംപറമ്പിൽ, ആഗ്നസ് മാണി, ജോസ് മാളിയേക്കൽ, ലില്ലി ബേബി, അന്നാ ജോസഫ് എന്നിവരുടെ സേവനങ്ങളും എടുത്തു പറയേണ്ടതാണ്.

സൊസൈറ്റി ഭരണസമിതി അംഗം കൂടിയായ ജയിംസ് കണ്ടത്തികുടി, ചാക്കോച്ചൻ തണ്ടുംപുറം, ഹോട്ടൽ ഡീലക്സ്, ദ്വാരക ഹോട്ടൽ ഉടമ സുന്ദരൻ എന്നിവരാണ് ആവശ്യമായ ഘട്ടങ്ങളിലെല്ലാം രോഗികൾക്ക് സൗജന്യമായി ഭക്ഷണം ഏർപ്പാടാക്കി തരുന്നത്. സ്ഥാപനത്തിന്റെ പ്രവർത്തന മികവിന് വേണ്ട സമയങ്ങളിൽ ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുന്ന വി.ബി.സി ന്യൂസടക്കമുള്ള മാധ്യമങ്ങളോടുള്ള കടപ്പാട് വാക്കുകൾക്ക് അതീതമാണെന്നും മാനേജ്മെന്റ് കൂട്ടിചേർത്തു.

പി.പി.സി.എസിന്റെ പ്രവർത്തനങ്ങൾ താഴെപറയും പ്രകാരമാണ്.

  1. ഒ.പി. വിഭാഗം: രോഗികളെ കാണുന്നതിനും പരിശോധിച്ച് മരുന്നുകൾ നൽകുന്നതിനുമുള്ള സംവിധാനം തിങ്കൾ മുതൽ ശനി വരെ ഇവിടെ പ്രവർ ത്തിക്കുന്നു (ആദ്യദിനം തന്നെ രണ്ട് രോഗികൾക്ക് സ്വാന്തന സ്‌പർശവു മായി തുടങ്ങിയ PPC ഇതിനോടകം 7248 രോഗികൾക്ക് സ്നേഹ ശുശ്രൂഷ നൽകിയിട്ടുണ്ട്.)
  2. ഐ.പി. വിഭാഗം: കൂടുതൽ ബുദ്ധിമുട്ടുള്ള രോഗികളെ ആശുപത്രി യിൽ അഡ്മിറ്റ് ചെയ്‌തു ശുശ്രൂഷിക്കുന്നു. ആ വശ്യമുള്ള കാലത്തോളം രോഗികളെ ആശുപത്രിയിൽ അഡ്‌മിറ്റ്‌ ചെയ്‌തു തന്നെ ചികിത്സിക്കുക എന്ന താണ് PPC യുടെ രീതി.
  3. ഹോം കെയർ സന്ദർശനങ്ങൾ: പാലിയേറ്റീവ് കെയർ സെൻററിൽ എത്തിച്ചേരാൻ പലവിധ ബുദ്ധിമുട്ടുകളാൽ സാധിക്കാതെ വരുന്ന രോഗികളെ അവരുടെ വീടുകളിൽ പോയി സ്വാന്തനം പരിചരണം നൽകുന്ന സൗകര്യം തുടക്കം മുതൽ ഇവിടെ ലഭ്യമാണ്. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഹോം കെയർ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഹോം കെയർ സന്ദർശനത്തിനായി ആദ്യം മൂവാറ്റുപുഴ റോട്ടറി ക്ലബ്ബും, പിന്നീട് കൊച്ചിൻ ഷിപ്പ്യാർഡും നമുക്ക് ഓരോ വാഹനങ്ങൾ നൽകുകയുണ്ടായി. ആയതിനുള്ള നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ.
  4. ഡേ കെയർ സൗകര്യം: സൗഖ്യ ചികിത്സക്കുള്ള മരുന്നുകൾ നൽകുക, രക്തം കയറ്റുക, ഗ്ലൂക്കോസ് ഡ്രിപ്പ് നൽകുക തുടങ്ങിയ ലഘുവായ കാര്യ ങ്ങൾക്കായി രാവിലെ വന്ന് വൈകുന്നേരം വീട്ടിലേക്ക് മടങ്ങിപ്പോകാൻ സൗക ര്യമുളള ഡേ കെയർ സൗകര്യവും ഇവിടെ നൽകിവരുന്നു.

കഴിഞ്ഞ കാൽ നൂറ്റാണ്ടായി പ്രവർത്തനപഥങ്ങളിൽ ഞങ്ങളെ കൈപിടിച്ചു നടത്തിയ പരമകാരുണികനോടുള്ള നന്ദി നിറഞ്ഞ സ്തുതികൾ രേഖ പ്പെടുത്തുന്നു. ഒപ്പം വാഴക്കുളം സെൻ്റ് ജോർജ്ജ് ആശുപത്രി മാനേജ്മെന്റ്, ഡോക്ടർമാർ, എം.എസ്.ജെ സിസ്റ്റേഴ്‌സ്, നേഴ്സിംഗ് സ്റ്റാഫ്, വാഴക്കുളം കാർമ്മൽ മൊണാസ്ട്രിയിലെ വൈദികർ, സംഭാവനങ്ങളും സഹകരണങ്ങളും നൽകി സഹായിക്കുന്ന സുഹൃത്തുക്കൾ, സ്ഥാപനങ്ങൾ, വ്യാപാരി കൾ എന്നിവർക്കും വാഴക്കുളം പി.പി.സി.എസ്സിന്റെ അളവറ്റ കൃതജ്ഞതയും നന്ദിയും രേഖപ്പെടുത്തുന്നതായും മാനേജ്മെന്റ് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *