കൊച്ചി: ഇന്റർനാഷ്ണൽ അക്കാദമി ഓഫ് സ്റ്റേജ് ആന്റ് സ്ട്രീറ്റ് ഹിപ്നോസിസ്(ഐ.എ.എസ്.എസ്.എച്ച്) കൊച്ചിയിൽ സംഘടിപ്പിച്ച സ്റ്റേജ് ഹിപ്നോസിസ് മത്സരത്തിൽ ബെസ്റ്റ് ഹിപ്നോസിസ് ഓഫ് ദ ഇയർ പുരസ്കാരം മുനീർ ആമയൂരിന്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു മത്സരം നടത്തുന്നത്.
മഞ്ചേരി എഫ്.എം നിലയത്തിലെ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായ മുനീർ പ്രക്ഷേപകൻ, മോട്ടിവേഷണൽ സ്പീക്കർ, ഗ്രന്ഥകാരൻ തുടങ്ങിയ നിലകളിൽ പ്രശസ്തനാണ്.
പ്രമുഖ ഹിപ്നോട്ടിസ്റ്റും മജീഷ്യനുമായ ആർ.കെ മലയത്ത്, ഹിപ്നോട്ടിസ്റ് ഷിബു ദാമോദർ എന്നിവരിൽ നിന്ന് മുനീർ പുരസ്‌കാരം ഏറ്റുവാങ്ങി. ട്രോഫിയും പതിനായിരം രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.
ബിലാൽ, അൻവർ സാദിഖ് എന്നിവർ രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി. രണ്ടാം സ്ഥാനത്തിന് 5000 രൂപയും മൂന്നാം സ്ഥാനത്തിന് 3000 രൂപയും പുരസ്കാര തുകയുണ്ട്.