കൊച്ചി: സംസ്ഥാനത്ത് റെക്കോർഡിട്ട് സ്വർണവില. പവന് 42,000 രൂപ കടന്നു. ഇന്ന് (24/01/2022) പവന് 280 രൂപ വർധിച്ച് വില 41,760 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിൻറെ വില 42,160 രൂപയായി. ഗ്രാമിന് 35 രൂപയാണ് വർധിച്ചത്. 5270 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. സംസ്ഥാനത്ത് ആദ്യമായാണ് സ്വർണവില 42,000 കടക്കുന്നത്.
വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധർ പ്രവചിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി വില ഉയരുന്ന പ്രവണതയാണ് കാണുന്നത്. ഇന്നലെ 80 രൂപയായിരുന്നു പവന് വർദ്ധിച്ചത്.