Timely news thodupuzha

logo

കണ്ണൂർ സർവകലാശാലയിലെ പുനർനിയമനം യുജിസി ചട്ടങ്ങൾ പാലിച്ചെന്ന് വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ

കണ്ണൂർ: തനിക്ക് കണ്ണൂർ സർവകലാശാലയിൽ പുനർനിയമനം നൽകിയത് യുജിസി ചട്ടങ്ങൾ പാലിച്ചാണെന്ന് വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ. തന്റെ നിയമനം നിയമവിധേയമാണെന്ന് വ്യക്തമാക്കി, അദ്ദേഹം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. യു ജി സി ചട്ടം പാലിച്ചാണ് ആദ്യം തന്നെ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസിലറായി നിയമിച്ചത്. ഹർജിയിൽ ഗവർണർക്ക് വേണ്ടി അഭിഭാഷകൻ വെങ്കിട്ട് സുബ്രഹ്മണ്യം വക്കാലത്ത് സമർപ്പിച്ചു.

പുനർ നിയമനത്തിന് വീണ്ടും അതേ നടപടികൾ പാലിക്കേണ്ടതില്ല. പ്രായപരിധി പുനർ നിയമനത്തിന് ബാധകമല്ല. ഒരു തവണ വിസിയായതിനാൽ തനിക്ക് പുനർ നിയമനത്തിന് യോഗ്യതയുണ്ടെന്നും ഡോ.ഗോപിനാഥ് രവീന്ദ്രൻ സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *