കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഏഴാം ദിവസം വരന്റെ വീട്ടിൽ സൽക്കാരച്ചടങ്ങിനെത്തിയ വധുവിന്റെ ബന്ധുക്കൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ബന്ധുക്കൾക്ക് മുന്നിൽ ദേഹാസകലം പരുക്കുകളുമായാണ് നവവധു എത്തിയത്.
കോഴിക്കോടുള്ള വരന്റെ വീട്ടിലെത്തിയ ബന്ധുക്കളാണ് വധുവിന്റെ അവസ്ഥ കണ്ട് ഞെട്ടിയത്. തുടർന്ന് യുവതിയുടെ മുഖത്തും കഴുത്തിലുമുള്ള മർദനമേറ്റതിന്റെ പാടുകളെ കുറിച്ച് ബന്ധുക്കൾ തിരക്കുകയും ചെയ്തു.
അങ്ങനെയാണ് വരന്റെ ക്രൂരതകളെ കുറിച്ച് അവർ അറിയുന്നത്. പിന്നാലെ വധുവിന്റെ ബന്ധുക്കൾ പന്തീരാങ്കാവ് പോലീസിൽ വിവരം അറിയിച്ചു. വധുവിന്റെ പിതാവ് പോലീസിൽ പരാതി നൽകുകയും ചെയ്തു.
ബന്ധം തുടരാൻ താല്പര്യമില്ലെന്നും പോലീസിനെ വധുവും വീട്ടുകാരും അറിയിച്ചു.തുടർന്ന് ദമ്പതികൾ പോലീസ് സ്റ്റേഷനിൽ വച്ച് താലിമാല മടക്കി നൽകി വേർപിരിയുകയും ചെയ്തു.
സംഭവത്തിൽ പന്നിയൂര്‍ക്കുളം തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിനെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തു. മേയ് അഞ്ചിന് എറണാകുളത്തു വച്ചായിരുന്നു ഇവരുടെ വിവാഹം.