Timely news thodupuzha

logo

പൊ​ന്നാ​നി​യി​ൽ ക​പ്പ​ലി​ടി​ച്ച് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ര​ണ്ടാ​യി പി​ള​ർ​ന്നു; ര​ണ്ടു പേർ മ​രിച്ചു

പൊ​ന്നാ​നി: ക​പ്പ​ലി​ടി​ച്ച് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. അ​ഴീ​ക്ക​ൽ സ്വ​ദേ​ശി മ​ര​ക്കാ​ട്ട് നൈ​നാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘ഇ​സ്‌​ലാ​ഹിയെന്ന’ ബോ​ട്ടാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സ്രാ​ങ്ക് അ​ഴീ​ക്ക​ൽ സ്വ​ദേ​ശി അ​ബ്ദു​ൽ​സ​ലാം, പൊ​ന്നാ​നി സ്വ​ദേ​ശി ഗ​ഫൂ​ർ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്നു മ​റ്റു നാ​ല് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബോ​ട്ട് ര​ണ്ടാ​യി മു​റി​ഞ്ഞ് ക​ട​ലി​ൽ താ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ തീ​ര​ത്തോ​ടു ചേ​ർ​ന്നാ​ണ് ക​പ്പ​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​തെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. പൊ​ന്നാ​നി​യി​ൽ നി​ന്ന് 38 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Leave a Comment

Your email address will not be published. Required fields are marked *