ഇടുക്കി: ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ 15 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഇടുക്കി ജില്ലാ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നു. മെയ് 20ന് തിങ്കളാഴ്ച രാവിലെ 10.30 മണിക്ക് തൊടുപുഴ സെന്‍റ് സെബാസ്റ്റ്യന്‍ സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തപ്പെടും. 1/9/2009നു ശേഷം ജനിച്ചവര്‍ക്ക് പങ്കെടുക്കാം. താൽപര്യമുള്ളവര്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി രാവിലെ 10.30ന് മുമ്പായി എത്തിച്ചേരുക.