തൊടുപുഴ: ജലസ്രോതസ്സുകളിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിയി വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ‘വാട്ടർ ട്രാഷ് കളക്റ്റിങ്ങ് മെഷീൻ ലോഞ്ചിംഗ് കോളേജ് മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ നിർവഹിച്ചു.
കോളേജ് ഡയറക്ടർ ഡോ.പോൾ പാറത്താഴം, പ്രിൻസിപ്പൽ ഡോ. കെ കെ രാജൻ, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. ഷണ്മുഖേഷ് കെ, വൈസ് പ്രിൻസിപ്പൽ സോമി പി മാത്യു, ഡോ. അരവിന്ദ് എസ്, ലീബ വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.
ജലസ്രോതസ്സുകളെ ദോഷകരമായി ബാധിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഫ്ലോട്ടിങ് മാലിന്യങ്ങളെ അനായാസം വൃത്തിയാക്കാൻ കഴിയുന്ന വിധത്തിലാണ് മെഷീൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്. കരയിൽ നിന്ന് റിമോട്ട് കൺട്രോളറിൻറ്റെ സഹായത്തോടെ നിയന്ത്രിക്കാവുന്ന ഈ മെഷീൻ ഒറ്റ ചാർജിങ്ങിൽ നാലു മണിക്കൂറോളം പ്രവർത്തിപ്പിക്കാം. സോളാറിലും പ്രവർത്തിപ്പിക്കാൻ കഴിയും വിധമാണ് രൂപകൽപന ചെയ്തിട്ടുള്ളത്. കുറഞ്ഞ മുതൽമുടക്കിൽ നിർമ്മിച്ചിട്ടുള്ള യന്ത്രത്തിൻറ്റെ രൂപകല്പനയും, നിർമ്മാണവും പൂർണ്ണമായും വിദ്യാർത്ഥികൾ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അവസാന വർഷ വിദ്യാർത്ഥികളായ റെജിൻ റെജി, മുഹമ്മദ് ഫഹദ്, നോയൽ മാത്യൂസ് എന്നിവർ ചേർന്നാണ് മെഷീൻ നിർമ്മിച്ചത്. അധ്യാപകരായ ഡോ.അരുൺ റാഫേൽ, ബിജു വർഗീസ് എന്നിവർ നേതൃത്വം നൽകി.