കാസർഗോഡ്: രാത്രി ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി കവർച്ച. മുത്തച്ഛൻ പശുവിനെ കറക്കാനായി പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്.
തുടർന്ന് നടത്തിയ തെരച്ചിലിൽ വീടിന് അധികം അകലെയല്ലാതെ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വർണ കമ്മൽ മോഷണം പോയി.
കുട്ടിയുടെ കണ്ണിനും കഴുത്തിനും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.