Timely news thodupuzha

logo

പിഎം അർഷോയുടെ ജാമ്യം റദ്ദാക്കി എറണാകുളം സിജെഎം കോടതി

എറണാകുളം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ ജാമ്യം റദ്ദാക്കി എറണാകുളം സിജെഎം കോടതി. ഇന്നലെയാണ് ജാമ്യം റദ്ദാക്കിയത്. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിൻറെ പശ്ചാത്തലത്തിലാണ് നടപടി. എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥ ലംഘിച്ചേന്നാണ് റിപ്പോർട്ട്. ഡെങ്കി പനി പിടിപെട്ട് കിടപ്പിലാണെന്നാണ് ആർഷോ നൽകുന്ന വിശദീകരണം. ഹൈക്കോടതിയിൽ നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആർഷോ പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *