കൊച്ചി: കൊടകര കള്ളപ്പണക്കേസിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് ആംആദ്മി പാർട്ടി നൽകി ഹർജി തള്ളി ഹൈക്കോടതി. ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സമർപ്പിച്ച അപ്പീലിന്മേലാണ് കോടതി വിധി.
കള്ളപ്പണ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കർണാടകയിൽ നിന്നും ബി.ജെ.പിക്കു വേണ്ടി 3.5 കോടി രൂപ കേരളത്തിലെത്തിയെന്നും ഇതിൽ അന്വേഷണം ആരംഭിച്ചിട്ട് മൂന്ന് വർഷമായിട്ടും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും കാട്ടിയാണ് മേയ് എഴിന് എ.എ.പി പൊതു താൽപ്പര്യ ഹർജി സമർപ്പിക്കുന്നത്.
2021ൽ പ്രാഥമിക അന്വേഷണം നടത്തിയ ഇ.ഡി, കേസിൽ ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്തത് 2023ൽ മാത്രമാണെന്ന് ഹർജിയിൽ ചൂണ്ടികാണിച്ചിരുന്നു.