Timely news thodupuzha

logo

രാമശ്വേരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തു

ബാംഗ്ലൂർ: രാമശ്വേരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. 2012ലെ ലഷ്കറെ തൊയ്ബയുടെ ഭീകരവാദ പ്രവർത്തത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട ചോട്ടുവെന്ന പേരിൽ അറിയപ്പടുന്ന ഷൊയ്ബ് അഹമ്ദ് മിർസയാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അഞ്ചു പേരുടെ അറസ്റ്റാണ് എൻ.ഐ.എ രേഖപ്പെടുത്തിയിരിക്കുന്നത്.

രാമേശ്വരം കഫെയുമായി ബന്ധപ്പെട്ട കേസിൽ എൻ.ഐ.എ കഴിഞ്ഞ ദിവസങ്ങളിലായി വിവിധ സംസ്ഥാനങ്ങളിൽ വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു. രാജ്യത്ത് 29ഓളം പ്രദേശങ്ങളിലാണ് എൻ.ഐ.എ പരിശോധന നടത്തിയത്. തുടർന്നാണ് ഇയാളെ എൻ.ഐ.എ കസ്റ്റഡിയിലെടുക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *