അടിമാലി: കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ വിവിധങ്ങളായ വ്യാപാര സ്ഥാപനങ്ങളിൽ നിരന്തരമായ മോക്ഷണം നടന്നു കൊണ്ടിരിക്കുകയാണ് കഴിഞ്ഞ മൂന്ന് മാസത്തിന് ഉള്ളിൽ കമ്പിളികണ്ടം ഭാഗത്ത് തന്നെ അഞ്ചോളം വ്യാപാര സ്ഥാപനങ്ങളിൽ മോഷണശ്രമം നടക്കുകയുണ്ടായി കൂടാതെ സമീപ മേഖലയിലും ഉള്ള വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം അഞ്ചാമയിൽ ടൗണിലുള്ള രണ്ട് വ്യാപാരസ്ഥാപനങ്ങളിൽ മോഷണശ്രമം നടന്നു ശ്രീജോസ് തുമ്പേപറമ്പിൽ എന്ന വ്യക്തിയുടെ വ്യാപാര സ്ഥാപനത്തിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ മോഷ്ടാക്കൾ അപഹരിക്കുകയുണ്ടായി കള്ളന്മാരുടെ ശല്യം വ്യാപാര മേഖലയെ പ്രതിസന്ധിയിലേക്ക് നയിച്ചു കൊണ്ടിരിക്കുകയാണ്.
ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ വ്യാപാരികളുടെ ഭാഗത്തുനി ന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മർച്ചന്റ് അസോസിയേഷൻ കമ്പിളികണ്ടം യൂണിറ്റ് പ്രസിഡണ്ട് സി.എസ് ജോസ് അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രതിഷേധം അറിയിച്ചു.
വ്യാപാര സ്ഥാപനങ്ങളെ മോഷ്ടാക്കളിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള ശക്തമായ നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും മോഷ്ടാക്കളെ പിടികൂടുന്നതിന് ആവശ്യമായ നടപടികൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.