ഷൊർണൂർ: ട്രെയിൻ യാത്രക്കിടെ വനിത ഡോക്ടർക്കു പാമ്പ് കടിയേറ്റതായി സംശയം. ഷൊർണൂർ വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടർ ഗായത്രിക്കാണ്(25) പാമ്പ് കടിയേറ്റത്. നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്കു പോയ ട്രെയിൻ വല്ലപ്പുഴ എത്തുന്നതിനു മുമ്പാണ് സംഭവം. പെരിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പരിശോധിച്ച ഡോക്‌ടർമാർക്ക് പാമ്പ് കടിയേറ്റതായി സ്ഥിരീകരിക്കാനായില്ല. ഗായത്രി ഇപ്പോൾ നിരീക്ഷണത്തിലാണ്. ട്രെയനിലെ ബർത്തിൽ പാമ്പിനെ കണ്ടെന്ന് യാത്രക്കാർ പറഞ്ഞു.