ന്യൂഡൽഹി: സവർക്കറുടെ ജന്മവാർഷിക ദിനത്തിൽ ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭൂമിയെ സേവിക്കുന്നതിനു വേണ്ടി സ്വന്തം ജീവിതം തന്നെ മാറ്റി വച്ച സവർക്കർക്ക് ആദരവെന്നാണ് മോദി എക്സിൽ കുറിച്ചിരിക്കുന്നത്. 1883ൽ മഹാരാഷ്ട്രയിൽ ജനിച്ച് സവർക്കർ എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു. ഹിന്ദുത്വ ആശയം രൂപപ്പെടുത്തിയതിൽ പ്രധാനിയാണ് സവർക്കർ.