ഇടുക്കി: ജില്ലയിലെ ‘ദേശീയ പാത 85’, നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം വനമല്ലന്നും, നാഷ്ണൽ ഹൈവേ അതോറിറ്റിയുടെ റോഡ് വികസനം തടസപ്പെടുത്തരുതെന്നും വനം വകുപ്പിനോട് ഹൈക്കോടതി.
നാഷണൽ ഹൈവേ 85ൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം, റോഡ് വീതികൂട്ടി പണിയുന്നതിന് വനം വകുപ്പ് തടസം നിൽക്കുകയും നിർമ്മാണം അനിശ്ചിതമായി നീളുകയും ചെയ്‌ത സാഹചര്യത്തിലാണ് ഹർജിക്കാർ കിഫ മുഖേനെ ഹൈക്കോടതിയെ സമീപിച്ചത്.
നേര്യമംഗലം മുതൽ വാളറ വരെയുള്ള ദൂരം നിയമപ്രകാരം 100 അടി വീതിയിൽ അളന്ന് മാറ്റിയിടണമെന്നും വനം വകുപ്പിന് ഈ മേഖലയിൽ യാതൊരു അവകാശവുമില്ലന്നും നാഷ്ണൽ ഹൈവേ അതോറിറ്റിക്ക് തടസമില്ലാതെ നിർമ്മാണം പൂർത്തിയാക്കുന്നതിനുള്ള നിർദ്ദേശം കൊടുക്കണമെന്നുമാണ് കോടതിയിൽ ഹർജിക്കാർ ആവശ്യപ്പെട്ടത്. ഈ ആവശ്യമാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് അനുവദിച്ചിത്.
കിരൺ സിജു, സിജുമോൻ ഫ്രാൻസിസ്, ബബിൻ ജെയിംസ്, കിഫ, ഇടുക്കി ജില്ലാ പ്രസിഡൻ്റ്, മീരാൻ വാളറ എന്നിവരാണ്. നേരിയമംഗലം – വാളറ റോഡ് കേസിൽ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.