Timely news thodupuzha

logo

ഇന്ത്യയിൽ ആദ്യമായി എല്ലാ അധ്യാപകർക്കും എഐ സഹായത്തോടെ പരിശീലനം നൽകും, പോ​ക്സോ നി​യ​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പക​ർ​ക്കും അ​വ​ബോ​ധം ന​ൽ​കും; വി. ശിവൻകുട്ടി

തി​രു​വന​ന്ത​പു​രം: എ​ല്ലാ അ​ധ്യാ​പ​ക​ർ​ക്കും ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

പു​തി​യ പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി കാ​യി​ക തൊ​ഴി​ൽ പ​രി​ശീ​ല​ന രീ​തി​ക​ൾ അ​ധ്യാ​പ​ക​ർ​ക്ക് ന​ൽ​കു​മെ​ന്നും പോ​ക്സോ നി​യ​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പക​ർ​ക്കും അ​വ​ബോ​ധം ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്മാ​ർ​ട്ട്‌ ക്ലാ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കും. എ​ല്ലാ ര​ക്ഷി​താ​ക്ക​ളും പി​ടി​എ അം​ഗ​ത്വം നി​ർ​ബ​ന്ധ​മാ​യും ചെ​യ്യ​ണ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, സ്കൂ​ൾ പി​ടി​എ​യ്ക്കെ​തി​രേ​യും മ​ന്ത്രി പ്ര​തി​ക​രി​ച്ചു. പി​ടി​എ എ​ന്ന​ത് സ്കൂ​ൾ ഭ​ര​ണ സ​മി​തി​യാ​യി കാ​ണ​രു​ത്. ജ​നാ​ധി​പ​ത്യ​പ​ര​മാ​യി വേ​ണം പി​ടി​എ​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ടി​എ ഫ​ണ്ട് എ​ന്ന പേ​രി​ൽ ഭീ​മ​മാ​യ തു​ക പി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത കാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് പി​ടി​എ ഫ​ണ്ട് എ​ന്ന പേ​രി​ൽ സ്കൂ​ളു​ക​ളി​ൽ വ​ൻ തു​ക ഈ​ടാ​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ല. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച ചെ​റി​യ തു​ക​യെ വാ​ങ്ങാ​വൂ, നി​ർ​ബ​ന്ധ​പൂ​ർ​വം വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് പ​ണ​പ്പി​രി​വ് പാ​ടി​ല്ല.

കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്‌​കൂ​ളു​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *