ന്യൂഡൽഹി: ഇടക്കാല ജാമ്യകാലാവധി അവസാനിച്ചതിനെ തുടർന്ന് ജയിലിലേക്ക് മടങ്ങേണ്ടി വന്ന സാഹചര്യത്തിൽ സർക്കാർ ചുമതല കൈമാറി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.
സംഘടന ജനറൽ സെക്രട്ടറി സന്ദീപ് പഥകിന് പാർട്ടി നിയന്ത്രണ ചുമതലയും മന്ത്രി അതിഷി മർലെനക്ക് സർക്കാർ ഭരണ ഏകോപന ചുമതലയും നൽകി. എന്നാൽ സഞ്ജയ് സിംഗിനെ ചുമതലകൾ ഏൽപിച്ചില്ല.
മന്ത്രി സൗരവ് ഭരദ്വാജ് സന്ദീപ് പഥകിൻറെ ടീമിനൊപ്പമായിരിക്കും. സുനിത കെജ്രിവാൾ സജീവ രാഷ്ട്രീയത്തിലേക്ക് തൽക്കാലം ഇറങ്ങേണ്ടെന്നാണ് കെജരിവാളിൻ്റെ നിർദേശം നൽകി.