Timely news thodupuzha

logo

പുതിയ അധ്യായന വർഷത്തിന് തുടക്കമായി; എളമക്കര സർക്കാർ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വജയൻ ഉദ്ഘാടനം നിർവ്വഹിച്ചു

കൊച്ചി: വേനലവധിക്ക് ശേഷം പുതിയ അധ്യായന വർഷത്തിന് തുടക്കമായി. പ്രവശനോത്സവം എളമക്കര സർക്കാർ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വജയൻ ഉദ്ഘാടനം ചെയ്തു.

രാവിലെ ഒമ്പത് മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇവര്‍ക്ക് ബാഗുകളും കുടകളും സമ്മാനമായി നൽകി. വിജ്ഞാനത്തിനും വിനോദത്തിനും ഉപാധികളുള്ള ഇടമായി സ്കൂളുകൾ മാറിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

പലവിധ സൗകര്യങ്ങളാണ് കുട്ടികൾക്കായി സ്കൂളുകളിൽ‌ ഒരുക്കിയത്. പാഠപുസ്തകങ്ങളും യൂണിഫോമുകളും ഇതിനോടകം ലഭിച്ചു. കുട്ടികൾക്ക് ബാഗും കുടകളും നൽകി. ക്ലാസ്മുറികൾ ഹൈടെക്കായി.

റോബോട്ടിക് കിറ്റുകൾ ലഭ്യമാക്കും. വിജ്ഞാനത്തിനും വിനോദത്തിനും ഉപാധികളുള്ള ഇടമായി സ്കൂളുകൾ മാറി. ഇതിനെയെല്ലാം ഉപയോഗിച്ച് ജീവിതത്തിൽ മുന്നേറാൻ കുട്ടികൾക്ക് സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം പരമപ്രധാനമായി കണ്ടുകൊണ്ടുള്ള നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുതിയ കാലത്തെ നേരിടാനുള്ള പ്രാപ്തി കുട്ടികളിൽ ഉണ്ടാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. കുട്ടികളുടെ വിദ്യാഭ്യസം സമൂഹത്തിന്‍റെ കൂടെ ഉത്തരവാദിത്തമായി മാറി.

പരീക്ഷാ നടത്തിപ്പ് അടക്കം പൊതു സമൂഹം ഏറ്റെടുത്തത് കൊവിഡ് കാലത്ത് കണ്ടു. നീതി അയോഗ് റിപ്പോർട്ടിൽ കേരളത്തിലെ വിദ്യാഭ്യസ നിലവാരം ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു.

ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി അതിന് വലിയ പങ്ക് അധ്യാപകർക്കാണെന്നും പറഞ്ഞു. എന്നാൽ എല്ലാമായെന്ന് കരുതരുത്. ചിലത് ശ്രദ്ധിക്കാനുണ്ട്.

കുട്ടികൾക്ക് പാഠപുസ്തകങ്ങളിലെ അറിവ് മാത്രമല്ല നൽകേണ്ടത്. സമൂഹത്തെ പറ്റിയും പ്രകൃതിയെ പറ്റിയും അറിവ് നൽകണം. ശരിയായ വഴി അത്തരം കാര്യങ്ങളിൽ പറഞ്ഞു കൊടുക്കണം. പുതിയ അറിവുകൾ പകർന്നു നൽകുന്ന ജേണലുകൾ കുട്ടികൾക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *