അമ്പലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. അമ്പലപ്പുഴ വണ്ടാനം സ്വദേശി സൽമാനാണ്(20) മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെ വണ്ടാനത്ത് കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പമാണ് സൽമാൻ കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ മുങ്ങിത്താഴുന്നത് കണ്ട് ഒപ്പമുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുന്നപ്ര പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.