Timely news thodupuzha

logo

എൻ.സി.പിയുടെ 25ആം വാർഷികം ഇടുക്കി ജില്ലയിൽ അഞ്ച് നിയോജക മണ്ഡലങ്ങളിൽ ആഘോഷിച്ചു

തൊടുപുഴ: എൻ.സി.പിയുടെ 25ആം വാർഷികത്തോട് അനുബന്ധിച്ച് ഇടുക്കി ജില്ലയിൽ അഞ്ച് നിയോജക മണ്ഡലങ്ങളിലും ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പാർട്ടി പതാക ഉയർത്തി ആഘോഷിച്ചു.

തൊടുപുഴയിൽ ജില്ലാ പ്രസിഡൻ്റ് അഡ്വ. ഷാജി തെങ്ങുംപിള്ളിൽ ജന്മദിന സന്ദേശം നൽകി കൊണ്ട് പതാക ഉയർത്തി. സംസ്ഥന ജന. സെക്രട്ടറി കെ.കെ ഷംസുദ്ദീൻ, ബ്ലോക്ക് പ്രസിഡൻ്റ് പ്രകാശ് മാസ്റ്റർ, ജില്ലാ ജന. സെക്രട്ടറിമാരായ പി.പി അനിൽകുമാർ, ഷൈജു അട്ടക്കുളം, ദൗലത്ത് അസീസ്, ശ്രീദേവി, അശ്വതി കുട്ടി ചന്ദ്രബോസ്, എം.പി ബഷീർ, വി.കെ ഉണ്ണി, ജോസ് തടത്തിൽ, ജെറ്റോ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

ദേവികുളം ബ്ലോക്കിൽ ജില്ലാ വൈസ് പ്രസിഡൻ്റ് കെ.എം പൈലി പതാക ഉയർത്തി. ഉടുമ്പൻചോല ബ്ലോക്കിൽ ബ്ലോക്ക് പ്രസിഡൻ്റ് ജയൻ രാജക്കാട്, പീരുമേട് ബ്ലോക്കിൽ പ്രസിഡൻ്റ് എബ്രഹാം ഈറ്റക്കൽ, ഇടുക്കി ബ്ലോക്കിൽ ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ ജോൺസൺ എന്നിവർ പതാക ഉയർത്തി.

Leave a Comment

Your email address will not be published. Required fields are marked *