മാന്നാർ: പിഞ്ചു കുഞ്ഞിനെ ക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായ അമ്മ കുട്ടിയുടെ പിതാവിനെതിരേ പീഡനത്തിനു പരാതി നൽകി.
തിരുവനന്തപുരം പാങ്ങോട് മറിയം ഹൗസിൽ നജുമുദീനെതിരേയാണ് മാന്നാർ സ്വദേശിനി അനീഷ പോലീസിൽ പരാതി നൽകിയത്. ഒന്നേകാൽ വയസുള്ള ആൺകുട്ടിയെ ക്രൂരമായി മർദിച്ച കേസിൽ രണ്ട് ദിവസം മുൻപാണ് അനീഷയെ പോലീസ് അറസ്റ്റ് ചെയ്തത്.
മുൻപ് രണ്ടുവട്ടം വിവാഹമോചിതയായ അനീഷ 2022 ഏപ്രിൽ മുതൽ നജുമുദീനൊപ്പം ജീവിക്കുകയായിരുന്നെങ്കിലും ഔദ്യോഗികമായി വിവാഹം ചെയ്തിട്ടില്ല.
സമൂഹ മാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയതിന് ശേഷമാണ് നജുമുദീന് മറ്റ് രണ്ട് ഭാര്യമാർ ഉണ്ടെന്ന വിവരം അറിയുന്നതെന്ന് അനീഷ പോലീസിനോട് പറഞ്ഞു.
അനീഷ ഗർഭിണിയായിരുന്ന സമയത്ത് നജുമുദീൻ മറ്റൊരു സ്ത്രീയെ കൂടി വിവാഹം ചെയ്തതോടെ പ്രശ്നങ്ങൾ രൂക്ഷമാകുകയായിരുന്നു.
തുടർന്ന് 2023ൽ മാന്നാറിലുള്ള വീട്ടിലേക്ക് പിഞ്ചുകുഞ്ഞുമായി തിരിച്ചെത്തിയ അനീഷ പിതാവ് ഇസ്മായേലിനോടൊപ്പം ആണ് താമസിച്ചിരുന്നത്.
കുട്ടിയെ മർദിച്ച കേസിൽ അനീഷയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയിച്ചു. മർദനത്തിന് ഇരയായ കുഞ്ഞിനെയും അനീഷയുടെ ആദ്യ വിവാഹത്തിലുള്ള മകനെയും ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറി.