Timely news thodupuzha

logo

വിജയം ആഘോഷമാക്കി മുതലക്കോടം സ്കൂളുകൾ

മുതലക്കോടം: സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ ‘മെറിറ്റ് ഡേ’ ‘ആഘോഷിച്ചു. സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, സെൻറ് ജോർജ് ഹൈസ്കൂൾ ,സേക്രഡ് ഹാർട്ട് ഗേൾസ് സ്കൂൾ തുടങ്ങിയ മൂന്ന് സഹോദര സ്ഥാപനങ്ങളിലെ ഫുൾ എ പ്ലസ് നേടിയ 171 പ്രതിഭകളെയും ആദരിച്ചു. കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തി കണ്ടത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് മെമെന്റോ നൽകി ആദരിച്ചു.

സ്കൂൾ മാനേജർ റവ. ഡോക്ടർ ജോർജ്ജ് താനത്തു പറമ്പിൽ അധ്യക്ഷത വഹിച്ചു. സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ചാഴികാട്ട് ഹോസ്പിറ്റലിലെ പീഡിയാട്രീഷ്യനുമായ ഡോക്ടർ റ്റിബിൻ റ്റി ജോണി മുഖ്യ പ്രഭാഷണം നടത്തി.

മുനിസിപ്പൽ കൗൺസിലർമാരായ സനു കൃഷ്ണൻ, ഷഹനാ ജാഫർ, സെൻറ് ജോർജ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജയിംസ് ജേക്കബ്,, പിടിഎ പ്രസിഡന്റുമാരായ ഫിൽസ് മാത്യു,, ജിൽസൺ പീറ്റർ, മുൻ പ്രിൻസിപ്പൽ ജിജി ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റവ. ഫാദർ പോൾസ് മാത്യു സ്വാഗതവും സേക്രഡ് ഹാർട്ട് ഗേൾസ് സ്കൂൾ പ്രഥമ അധ്യാപിക സുനി എം കുര്യൻ നന്ദിയും അർപ്പിച്ചു.

വിദ്യാർത്ഥി പ്രതിനിധികളായ എൽബ മരിയ ബൈജു, നേഹാ രാജു വണ്ടനാക്കര, അഭിറാം കെ.എ, ഫിദ ഫാത്തിമ അഷറഫ് എന്നിവരും യോഗത്തിൽ സംസാരിച്ചു. എ പ്ലസ് നേടിയ 171 വിദ്യാർത്ഥികളെയും അണിനിരത്തി നടത്തിയ ഫോട്ടോ സെഷൻ എല്ലാവരിലും കൗതുകം ഉണർത്തി.

Leave a Comment

Your email address will not be published. Required fields are marked *