ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്തിലെ എട്ടാം വാർഡിലെ ശൂലപ്പാറ എസ്.റ്റി കോളനിയിലേക്ക് പഞ്ചായത്തിന്റെ 10 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡ് നിർമ്മാണത്തിൽ അഴിമതി നടന്നതായി ആരോപണം.
ജില്ല പഞ്ചായത്തിന്റെ 2023 – 2024ലെ ഫണ്ട് ഉപയോഗിച്ച് ആറുമാസം മുമ്പ് പണി ആരംഭിച്ച റോഡിന്റെ പണി 100 മീറ്റർ പോലും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല.
ജെ.സി.ബി ഉപയോഗിച്ച് കുറച്ച് മണ്ണ് മാറ്റി അവിടെയുണ്ടായിരുന്ന കല്ല് പൊട്ടിച്ച് ഒരു 20 മീറ്റർ നീളത്തിൽ കല്ലുകെട്ട് നടത്തിയത് ഒഴിച്ച് യാതൊരുവിധ നിർമ്മാണ പ്രവർത്തനവും അവിടെ നടത്തിയിട്ടില്ല കോൺട്രാക്ടറുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹം പറയുന്നത്.
ഈ റോഡിൽ നിൽക്കുന്ന മൂന്ന് വൈദ്യുത പോസ്റ്റുകൾ മാറുന്നതിനു വേണ്ടി ഇലക്ട്രിസിറ്റി ഓഫീസിൽ അപേക്ഷ കൊടുത്തിട്ടുണ്ട് അവർ അത് മാറ്റാത്തത് കൊണ്ടാണ് പണി നടക്കാത്തത് എന്നാണ്.
എന്നാൽ ഇലക്ട്രിസിറ്റി ഓഫീസിൽ അങ്ങനെ ഒരു അപേക്ഷ കൊടുത്തിട്ടില്ല എന്നാണ് ഓഫീസർ പറയുന്നത്. ഈ റോഡിന്റെ ബില്ല് മാറി പോയിട്ടുണ്ട് എന്നാണ് കോളനി നിവാസികൾ പറയുന്നത്.
വാർഡ് മെമ്പർ അടക്കമുള്ളവരെ വിളിച്ചാൽ ഫോൺ എടുക്കില്ലെന്നും അവർ പറയുന്നു ഈറോഡ് നിർമാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് ശരിയായ രീതിയിലുള്ള അന്വേഷണം നടത്തണമെന്ന് ആർ.എസ്.പി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.