Timely news thodupuzha

logo

വികസനത്തിന്റെ പുതിയ മുഖം, അപകടത്തിലായ ഗ്രല്ലിന്റെ ഒരു ഭാഗം ചാക്ക് വച്ച് സുരക്ഷിതമാക്കി തൊടുപുഴ നഗരസഭ

തൊടുപുഴ: മുനിസിപ്പൽ ബസ്റ്റൻറിന് മുൻപിലെ അപകടത്തിൽ ആയ ഗ്രല്ലിന്റെ ഒരു ഭാഗം ചാക്ക് വച്ച് സുരക്ഷിതമാക്കി നഗരസഭ മാതൃക ആയി.

ഏതാനും മാസം മുമ്പ് യുവതിയുടെ കാൽ ഗ്രില്ലിനിടയിൽ കുടുങ്ങിയത് മൂലം ഗ്രിൽ അറുത്തു മാറ്റിയ ഭാഗമാണ് ചാക്ക് വച്ചിരിക്കുന്നത്.

ഏതാനും ദിവസം മുമ്പ് വരെ ഇവിടെ ഉണ്ടായിരുന്ന സുചന ബോർഡ് വണ്ടി ഇടിച്ച് തകർന്നതിനെ തുടർന്നാണ് പുതിയ സംവിധാനം ഒരുക്കിയത്.

ചെറുതും വലുതുമായ അപകടങ്ങൾ ഇവിടെ നിത്യേന സംഭവിക്കുന്നുണ്ടെന്ന് സമീപത്തെ ടാക്സി ഡ്രൈവർമാർ പ്രതികരിച്ചു. എന്നാൽ തങ്ങളുടെ ഉപജീവന മാർഗവുമായി മുൻപോട്ടു പോകേണ്ടതിനാൽ ക്യാമെറക്ക് മുമ്പിൽ പ്രതികരിക്കാൻ ആരും തയാറാവുന്നില്ല.

ഇവിടുത്തെ ഗ്രില്ലിന്റെ അപകടവസ്ഥയെ കുറിച്ചു വിബിസി ന്യുസ് അടക്കം മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തെങ്കിലും
യാത്രക്കാർക്ക് അപകടം വരാതിരിക്കണമെങ്കിൽ സ്വയം നോക്കി നടക്കണമെന്ന പരോക്ഷ സൂചന കൂടി ആണ് ബന്ധപ്പെട്ട അധികാരികൾ ഇതിലൂടെ നൽകുന്നത്.

Leave a Comment

Your email address will not be published. Required fields are marked *