അഗളി: മലയാളികളുടെ പ്രിയപ്പെട്ട ഗായിക നഞ്ചിയമ്മക്ക് അട്ടപ്പാടിയിലെ ആദ്യ കെ - ഫോൺ കണക്ഷൻ നൽകി. ലാസ്റ്റ് മൈൽ നെറ്റ്വർക്ക് പ്രൊവൈഡറായ അട്ടപ്പാടി കേബിൾ വിഷൻ വഴിയാണ് നഞ്ചിയമ്മയുടെ വീട്ടിൽ കെ - ഫോൺ കണക്ഷൻ എത്തിച്ചത്. അഗളി ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ ശ്രീലക്ഷ്മി ശ്രീകുമാർ, പഞ്ചായത്ത് അംഗങ്ങളായ പരമേശ്വരൻ, കണ്ണമ്മ, അധ്യാപകൻ കെ ബിനു, വിമൽ കുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നഞ്ചിയമ്മ കണക്ഷൻ ഏറ്റുവാങ്ങി.
ആദ്യ ഘട്ടത്തിൽ അട്ടപ്പാടിയിലെ 250 കുടുംബങ്ങൾക്കാണ് സൗജന്യമായി കെ-ഫോൺ കണക്ഷൻ നൽകുന്നത്. നക്കുപ്പതി, കാവുണ്ടിക്കൽ, ഇടവാണി, ഭൂതയാർ, വെച്ചപ്പതി, വെള്ളകുളം, മൂലഗംഗൽ തുടങ്ങിയ വിദൂര ആദിവാസി ഊരുകളാണ് കെ-ഫോൺ കണക്ഷൻ എത്തിക്കുന്നതിൽ ആദ്യ പരിഗണനയിലുള്ളത്.