മുവാറ്റുപുഴ: കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തും ഹൊറൈസണ്‍ ഗ്രൂപ്പും സംയുക്തമായി 10, പ്ലസ്ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. ഇതോടൊപ്പം പഞ്ചായത്തിലെ സ്‌കൂള്‍, അംഗന്‍വാടികളുടെ നവീകരണ ഉദ്ഘാടനവും നടത്തി.
സമ്മേളനം ഇടുക്കി എം.പി അഡ്വ. ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സ്‌കൂളുകള്‍ക്കായി പതിനാല് ലാപ്‌ടോപ്പുകളും നല്‍കി. കല്ലൂര്‍കാട് കാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹൊറൈസണ്‍ ഗ്രൂപ്പ് എം.ഡി എബിന്‍ എസ് കണ്ണിക്കാട്ട്, കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഡെല്‍സി ലൂക്കാച്ചന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിബി എ.കെ, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പ്രൊഫ. ജോസ് അഗസ്റ്റിന്‍, ഷിവാഗോ തോമസ്, വാര്‍ഡ് മെമ്പര്‍മാരായ സുമിത സാബു, ജോര്‍ജ് ഫ്രാന്‍സീസ് തെക്കേക്കര, ലാലി സ്‌റ്റൈബി, അനില്‍ കെ മോഹനന്‍, സീമോള്‍, ഷൈനി ജെയിംസ്, ബാബു മനയ്ക്കപറമ്പില്‍, പ്രേമലത, കല്ലൂര്‍ക്കാട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സിബി കൊന്താലം എന്നിവര്‍ പ്രസംഗിച്ചു.