ശ്രീനഗർ: കശ്മീരിലെ കത്വ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സി.ആർ.പി.എഫ് ജവാന് വീരമൃത്യു. നുഴഞ്ഞു കയറിയ ഭീകരരിലൊരാളെ വധിക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കത്വയിലെ ഒരു വീട്ടിലേക്ക് സമീപ പ്രദേശത്തുള്ളവരാണെന്ന വ്യാജേന രണ്ട് ഭീകരരെത്തി. തുടർന്ന് സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടുകയായിരുന്നു.
ഇതിനിടെയാണ് കബീർ ദാസെന്ന ജവാൻ കൊല്ലപ്പെട്ടത്. പരുക്കേറ്റ കബീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഭീകരരിൽ ഒരാളെ വധിച്ച സുരക്ഷാ സേന രണ്ടാമത്തെ ഭീകരനായുള്ള തെരച്ചിലിലാണ്.