Timely news thodupuzha

logo

എറണാകുളത്ത് മദ്യലഹരിയിൽ കാറോടിച്ച് വാഹനാപകടം: സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും മരിച്ചു

കൊച്ചി: എറണാകുളം പൊന്നുരുന്നിയിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛ നും മകനും മരിച്ചു. ഇളംകുളം സ്വദേശി ഡെന്നി റാഫേലും (46), മകൻ ഡെന്നിസൺ സെന്നിയുമാണ് മരിച്ചത്. സംഭവത്തിൽ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. വൈറ്റില പൊന്നുരുന്നി റെയിൽവേ മേൽപ്പാലത്തിനു മുകളിൽവെച്ചാണ് അപകടം. മദ്യലഹരിയിൽ കാറോടിച്ച് ഇടിച്ച് തെറിപ്പിച്ചാതായാണ് വിവരം. ഇയാൾക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യാ വകുപ്പ് ഉൾപ്പെടുത്തിയാണ് പൊലീസ് കേസെടുത്തത്. അപകടത്തിൽ സ്കൂട്ടർ പൂർണമായി തകർന്നു.

Leave a Comment

Your email address will not be published. Required fields are marked *