Timely news thodupuzha

logo

കളമശേരിയിൽ ബൈക്കിൽ പോത്ത് ഇടിച്ച് യുവാവ് മരിച്ചു

കളമശേരി: പോത്ത്‌ ഇടിച്ച്‌ സീപോർട്ട്- എയർപോർട്ട് റോഡിൽ ബൈക്ക്‌ യാത്രികൻ മരിച്ചു. കണ്ണൂർ സ്വദേശിയും ഒഇഎൻ കമ്പനി ജീവനക്കാരനുമായ അജയ് രമേശാണ് മരിച്ചത്. വ്യാഴം പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. എച്ച്.എം.ടി കമ്പനി – എൻ.എ.ഡി അതിരുകൾക്കിടയിൽ എച്ച്.എം.ടി കോളനി പ്രദേശത്തെ റോഡിലാണ് അപകടം നടന്നത്. തോഷിബ ഭാഗത്തേക്ക് പോവുകയായിരുന്നു അജയ് രമേശ്. അപകടത്തിൽപ്പെട്ട ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അജയ് മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *