തൊടുപുഴ: പാറപ്പുഴ സെയിന്റ് ജോസഫ് പള്ളിയുടെ ഭണ്ഡാരം കുത്തി തുറന്നു മോഷണം നടത്തിയ പ്രതിയെ കാളിയാർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. തലക്കോട് പുത്തൻപുരയ്ക്കൽ പ്രവീണാണ് പ്രതി. മെയ് 18നാണ് പാറപ്പുഴ പള്ളിയുടെ ഭണ്ഡാരം കുത്തി തുറന്ന് ഇയാൾ മോഷണം നടത്തിയത്. പ്രതിയെ കാളിയാർ പോലീസ് അന്വേഷിച്ച് വരുന്നതിനിടയിലാണ് സമാന കേസിൽ ഇയാൾ പോത്താനിക്കാട് പോലീസിന്റ പിടിയിലാകുന്നത്. പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് ഇയാൾ റിമാൻഡിലായിരുന്നു. കാളിയാർ പൊലീസ് കോടതിയിൽ അപക്ഷ നൽകിയാണ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്. തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ കാടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.