Timely news thodupuzha

logo

ചെങ്ങന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ചു; ആർക്കും പരിക്കില്ല

ചെങ്ങന്നൂർ: ആലായിൽ സ്കൂൾ ബസിന് തീപിടിച്ചു. ഇന്ന രാവിലെ 8.45 നാണ് സംഭവം. ബസിൻറെ മുൻവശത്തു നിന്നും പുക ഉയരുന്നത് കണ്ട് കുട്ടികളെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ബസ് പൂർണമായും കത്തി നശിച്ചു. കുട്ടികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലിഷ് മീഡിയം സ്കൂളിൻറെ ബസാണ് കത്തിയത്. ആലാ-കോടുകുലഞ്ഞി റോഡിൽ ആലാ ഗവൺമെൻറ് ഹൈസ്ക്കൂളിനു സമീപമായിരുന്നു അപകടം നടന്നത്.

Leave a Comment

Your email address will not be published. Required fields are marked *