Timely news thodupuzha

logo

പൊതുതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾ വരവ് ചെലവ് കണക്ക് നൽകണം

ഇടുക്കി: ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സ്ഥാനാർത്ഥികളും വരവ് ചെലവ് കണക്കുകൾ നിർദ്ദിഷ്ട മാതൃകയിൽ സമർപ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ ഷീബ ജോർജ്ജ് അറിയിച്ചു.


1951 ലെ ജനപ്രാതിനിധ്യനിയമം 10 എ, 78 വകുപ്പുകളും, അനുബന്ധ ചട്ടങ്ങളും പ്രകാരം ഫലപ്രഖ്യാപനം കഴിഞ്ഞ് 30 ദിവസങ്ങൾക്കകമാണ് കണക്കുകൾ നൽകേണ്ടത്.

തിരഞ്ഞെടുപ്പ് കണക്കുകൾ നിർദ്ദിഷ്ട മാതൃകയിൽ തയ്യാറാക്കുന്നത് സംബന്ധിച്ച പരിശീലന ക്ലാസ്സ് ജൂൺ 25 ന് (ചൊവ്വ) രാവിലെ 11 മണിക്ക് ഇടുക്കി ജില്ലാ ആസൂത്രണ കാര്യാലയ കെട്ടിട സമുച്ചയത്തിൽ നടക്കും. തുടർന്ന് ജൂൺ 30 ന് (ഞായർ) രാവിലെ 11 മണിക്ക് എക്സ്പെൻഡിച്ചർ ഒബ്സർവറുടെ അധ്യക്ഷതയിൽ സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്കുകൾ സംബന്ധിച്ച യോഗം ചേരും.


കണക്കുകൾ നിശ്ചിത സമയത്തിനകം സമർപ്പിക്കാത്ത സ്ഥാനാർത്ഥികൾക്കെതിരെ 1951 ലെ ജനപ്രാതിനിധ്യനിയമം 10 എ പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥകൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *