



തൊടുപുഴ: കൊന്താലപള്ളി ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ മഹല്ലിലെ കുട്ടികളെ ആദരിച്ചു.







ജമാഅത്ത് സെക്രട്ടറി കെ.എം ഹംസ അവാർഡുകൾ വിതരണം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.ഇ ജബ്ബാർ, ജോയിന്റ് സെക്രട്ടറി സുധീർ വെള്ളിലാം ചുവട്ടിൽ, ട്രഷറർ കെ.എം ഇബ്രാഹിം, ഷംസ് തൊട്ടിപ്പറമ്പിൽ, ഇസ്മായിൽ മായംവീട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.


