

തൊടുപുഴ: കോതമംഗലം ഡിവിഷനിൽ തൊടുപുഴ റേഞ്ചിൽ വെളൂർ ഫോറസ്റ്റ് സ്റ്റേഷനിൽ വനപാലകരുടെ അനാസ്ഥ മൂലം നഷ്ടമായത് ലക്ഷങ്ങൾ. 2022ൽ മലയിഞ്ചിയിൽ നിന്നും ഇടവെട്ടിയ തേക്കു കഴകൾ രണ്ട് വർഷമായി അഴുകി ചിതലരിച്ച് കൊണ്ടിരിക്കുക ആണ്. ഒരു കഴക്ക്, വെട്ടിവലിച്ച് ലോറിയിൽ കയറ്റി ഫോറസ്റ്റ് സ്റ്റേഷന് സമീപം അട്ടിവെക്കുന്നതിന് 200 രൂപയാണ് ചെലവ് വരുന്നത്. ഇത്തരത്തിൽ 3500 കഴകൾ നശിക്കുമ്പോൾ സർക്കാർ ഖജനാവിൽ നിന്ന് ഏകദേശം ഏഴ് ലക്ഷം രൂപയാണ് നഷ്ടപ്പെടുന്നത്. എത്രയും പെട്ടെന്ന് അധികൃതരുടെ അനാസ്ഥ അവസാനിപ്പിച്ച് വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് പൊതുജന അഭിപ്രായം ഉയരുന്നു.

