Timely news thodupuzha

logo

ദക്ഷിണ ചൈനയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 47 പേർ മരിച്ചു

ചൈന: ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിൽ കനത്ത മഴമൂലമുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 47 പേർ മരിച്ചതായി റിപ്പോർട്ട്.

വ്യാഴാഴ്ച ഉച്ചയോടെയാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരന്തത്തിന് ഗ്വാങ്‌ഡോംഗ് പ്രവിശ്യ സാക്ഷികളായത് എന്ന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സി.സി.ടി.വി റിപ്പോർട്ടിൽ പറയുന്നു.

ദുരന്തത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് വീട് നഷ്ടമായി. മൊത്തം 27 വീടുകൾ തകരുകയും 592 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് പേരെ കാണാതായയി. ചരിത്ര നഗരമായ ഹുവാങ്‌ഷാനിൽ പാലം തകർന്നു. നിരവധി പ്രധാന റോഡുകൾ അടച്ചു.

അതേസമയം വ്യാഴാഴ്ച അൻഹുയി പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള നഗരത്തിലുണ്ടായ മഴമൂലം ഉണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 2,400ലധികം ഗ്രാമീണരെ ഫയർ ട്രക്കുകളിലും റബ്ബർ ബോട്ടുകളിലും രക്ഷാപ്രവർത്തകർ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

10,976 പേരെ ഒഴിപ്പിക്കുകയും ചെയ്തു. ഒമ്പത് പ്രവിശ്യാ റോഡുകളും 41 വില്ലേജ് റോഡുകളും അടച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *