തൊടുപുഴ: ലോക സംഗീത ദിനത്തില്‍ സംഗീത വിരുന്നൊരുക്കി കല്ലാനിക്കല്‍ സെന്‍റ് ജോര്‍ജസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കല്ലാനിക്കല്‍ സെന്‍റ് ജോര്‍ജസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് സംഗീത വീഡിയോക്ക് രൂപം നല്‍കിയിരിക്കുന്നത്. സംഗീതം ഹൃദയ ഭാഷയാണെന്നും അധ്യാപകരും വിദ്യാര്‍ത്ഥികളും അത് ഉള്‍കൊള്ളേണ്ടവരാണെന്നുമുള്ള ചിന്തയില്‍ നിന്നാണ് സംഗീത ദിനത്തില്‍ ഇങ്ങനെ ഒരു വീഡിയോ പുറത്തിറക്കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികളും അധ്യാപകരും പാടി അഭിനയിച്ചിരിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.
ലോക സംഗീത ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നൊരുക്കിയ സംഗീത വീഡിയോ തരംഗമാകുന്നു
