Timely news thodupuzha

logo

മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ​ഗോപി

ന്യൂഡൽഹി: പാർലമെന്‍റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിനായി പീഠത്തിലേക്ക് കയറും മുമ്പ് നാമം ജപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൃഷ്ണ, ഗുരുവായൂരപ്പ ഭഗവാനെയെന്ന് ചൊല്ലിക്കൊണ്ടാണ് അദ്ദേഹം പീഠത്തിനരികിലേക്ക് എത്തിയത്. തുടർന്ന് മലയാളത്തിൽ സത്യപ്രതിജ്ഞ ചൊല്ലുകയായിരുന്നു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി തൊഴുതാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്. കേരളത്തിൽ നിന്നും വിജയിച്ച് ലോക്സഭയിലേക്കെത്തിയ ഏക ബി.ജെ.പി എം.പിയാണ് സുരേഷ് ഗോപി. കേന്ദ്രമന്ത്രിയെന്ന നിലയിലാണ് സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ ആദ്യമേ നടന്നത്. കേരളത്തിൽ നിന്നുള്ള മറ്റ് എം.പിമാരുടെ സത്യപ്രതിജ്ഞ വൈകിട്ട് നാലിന് നടക്കും.

Leave a Comment

Your email address will not be published. Required fields are marked *