Timely news thodupuzha

logo

കെ.എസ്.യു ഇടുക്കി ജില്ലാ കമ്മിറ്റി, തൊടുപുഴ ഡി.സി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

തൊടുപുഴ: അധിക ബാച്ചുകൾ അനുവദിച്ച് പ്ലസ് വൺ സീറ്റ്‌ വിഷയത്തിൽ അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഡി.സി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് ഡി.ഡി.ഇ ഓഫീസിന് സമീപം പോലീസ് ബാരിക്കേട് കെട്ടി തടഞ്ഞു. പ്രവർത്തകർ ബാരിക്കേട് മറികടക്കുവാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഇടുക്കി ജില്ലാ പ്രസിഡന്റ് നിതിൻ ലൂക്കോസ് അദ്ധ്യക്ഷ വഹിച്ചു. മുൻ ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു.

എസ് എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾ ഉൾപ്പട്ടെ പ്ലസ് വൺ അഡ്മിഷൻ ലഭിക്കാതെ അലയുബോൾ പരിഹാരം കാണേണ്ട സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും യാതെരു പരിഹാരവും കാണാതെ മണ്ടൻ പരിഷ്കാരങ്ങൾ നടത്തി വിദ്യാഭ്യാസ മേഖലയെ തകർക്കുകയാണെന്നും ടോണി തോമസ് പറഞ്ഞു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു കെ ജോൺ, സംസ്ഥാന സെക്രട്ടറി സോയിമോൻ സണ്ണി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബിലാൽ സമദ്, കെഎസ്‌യു സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ജോസുകുട്ടി ജോസഫ്, ജില്ലാ വൈസ് പ്രസിഡന്റ്മാരായ ഒ.എസ് ഉമർ ഫാറൂഖ്, അമൽ മോൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അജു റോബർട്ട്, നിഖിൽ ചോപ്ര,ജെയ്സൺ തോമസ്, ഫസൽ അബ്ബാസ്, അനന്തകൃഷ്ണൻ എം.എം, ആൽബർട്ട് കുന്നപ്പള്ളി,അലൻ നിധിൻ സ്റ്റീഫൻ, ഗൗതം റെജി, ടിനുമോൻ ദേവസ്യ, ബ്ലെസ്സൺ ബേബി, സാനറ്റ് ഷാജി, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റുമാരായ അഷ്കർ ഷമീർ, അനന്തു ഷിന്റോ നേതാക്കളായ റഹ്മാൻ ഷാജി, അൽത്താഫ് സുധീർ, എബി ജോർജ്, ജോസിൻ തോമസ് എന്നിവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *